2015, ജൂൺ 2, ചൊവ്വാഴ്ച

കഥ 'പൂച്ചവാൽ ചെടി .'

മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾയന്നെ കണ്ടപ്പോൾ ഓടിവന്നു ..

കീശയിൽ കയ്യിട്ടു ...
ഇപ്പോയത്തെ കുട്ടികൾക്ക് മിട്ടായി ഒന്നും വേണ്ട അവർക്ക് മൊബൈൽ ഫോണ്‍ മതി .....
ഫോണിൽ കുട്ടികൾ നെക്കി കളിച്ചു കൊണ്ടിരിക്കേ 'പൂച്ചവാൽ ചെടിയുടെ' 


ഫോട്ടോസ് കണ്ടു 
കുട്ടികളുടെ ആ ...നിഷ്കളങ്ങ ചോദ്യം 
ഇതെന്ദാ സാദനം ..?
ഞാൻ


സ്നേഹം കലർന്ന ഭാഷയിൽ എന്നാൽ അൽപ്പം ദു:ക്ക ഭാരത്തോടെ പറഞ്ഞു 
ഇതാണ് മക്കളേ 'പൂച്ചവാൽ ചെടി .'


നിങ്ങളെ പ്രായത്തിൽ ഞങ്ങൾ ഒരുപാടു കളിച്ചു നടന്നതാ ....
അന്നു ഈ തൊടുവിൽ ഒരുപാടു ഉണ്ടായിരുന്നു പക്ഷേ ഇന്നു അതിന്ടെ ഒരു വേരു പോലും ഇവിടെ കാണുന്നില്ല ...


വരുന്ന തലമുറക്ക്‌ വേണ്ടി ഒന്നും ഭാക്കി വയ്ക്കാതെ എല്ലാം വെട്ടി നശിപ്പിച്ചിരിക്കുന്നു ...
കുട്ടികൾ വാശി പിടിച്ചു ...
എന്നാ നിങ്ങൾ ഞങ്ങൾക്ക് ഈ പൂച്ച വാൽ ചെടി കൊണ്ട് വന്നു തരീ .......
ഞാൻ എവിടെ നിന്നു കൊണ്ട് വരാനാ ...


നമ്മുടെ നാട്ടിൽ ഒന്നും ഇപ്പോൾ കാണാൻ ഇല്ലാ.....
അപ്പോയാണ് മനസ്സിൽ ഒരു മിന്നലാട്ടം ..ഹാ ......


ഞാൻ ഇപ്പോൾ വരാം എൻറെ ഒരു കൂട്ടുകാരണ്ടെ വീട്ടിൽ ഞാൻ കണ്ടതായി ഓർക്കുന്നു ..
വേഗം അവിടെ ചെന്നു ഭഗ്യം!
ആ ചെടി അവിടെ തന്നെ ഉണ്ട് 
പൂക്കളെ സ്നേഹിക്കുന്ന വീട്ടുകാർ ആയതു കൊണ്ടാകാം പൂച്ചവാൽ ചെടി അവിടെ തന്നെ നിൽക്കുന്നത് 
ഞാൻ അതിൽ നിന്നും കുറച്ചു പൂച്ചവാൽ പൊട്ടിച്ചെടുത്തപ്പോൾ അവരുടെ മനസ്സു വിഷമിച്ചുവോ ...?
അറിയില്ലാ ...


സാരമില്ലാ ...
കുട്ടികൾക്ക് വേണ്ടിയല്ലേ...
തിരിച്ചു വണ്ടിയിൽ കയറിയപ്പോൾ കൂട്ടുകാരണ്ടേ ഭാര്യ മനസ്സിൽ പറയുന്നതു ഞാൻ കേട്ടു


 ഈ ..സൽമാൻറെ ഒരു കാര്യം 
വീടിന്ടെ മുറ്റത്തു കുട്ടികൾ കാത്തു നിൽക്കുന്നു ...

ഞാൻ പൂച്ചവാൽ പൊക്കിപിടിച്ച് അവരുടെ അടുത്തേക്കു നടന്നു നീങ്ങി അവരുടെ മുകത്തെ സന്തോഷം കണ്ടപ്പോൾ മനസ്സിനു ഒരു കുളിർമ .

വീട്ടു വിശേഷം

വയ്കുന്നേരം കുളിച്ചു ഫ്രഷായി 
മലപ്പുറത്ത്‌ പോവാൻ നിൽക്കുമ്പോൾ പെട്ടന്ന് ആകാശ നീലിമ കറുത്തിരുണ്ടു .
നല്ല മഴക്കു സാദ്യത ഉണ്ട്....
എന്നാലുംസാരമില്ല പോവുക തന്നെ ....
എൻറെ വാഹനത്തിൽ കയറിയപ്പോൾ പിന്നിൽ നിന്നും ഒരു വിളി ....
പ്രദീക്ഷിച് പോലെ ...
ഉമ്മ യുടെ വിളി ..
ഫാരിസെ .....
ഞാൻ വിളി കേട്ടു ...
എന്ദൊ .....
മഴ വരുന്നു മുറ്റത്തെ വിറകുകൾ എല്ലാം നനയും

നീ ...
ഒന്നു വേഗം വന്നു ഇതൊക്കെ ഒന്നു അടുക്കി വക്ക് .... 
ഹാ.... 
എന്ദു ചെയ്യാനാ ..
വണ്ടിയിൽ നിന്നും ഇറങ്ങി നേരെ തോടുവിലേക്ക് ...

ക്ലിക്ക് .സൽവസുമി

ചെടി വിശേഷം

രണ്ടു ആഴ്ച്ച മുമ്പ് ഞാനും പിന്നെ രണ്ടുകൂട്ടുകാരും കൂടി മലപ്പുറത്തിന്റെ മുഖമായകോട്ടക്കുന്നിൽ പോയി അൽപ്പം കയിഞ്ഞു തിരികെ പോരുംബോൾ ഒരുപാടു വാടിയ ചെടികൾ ഞങ്ങളെ കണ്ണിൽപെട്ടു അതിൽ ഒരു ചെടിയുടെ വിത്തുകൾ നിലത്തു വീണു കിടക്കുന്നു ഞാൻ അതിൽനിന്നും ഒന്നു എടുത്തു കീശയിൽ വച്ചു നേരെ വീട്ടിലേക്കു യാത്ര തിരിച്ചു മുറ്റത്തിന്റെ ഒരു മൂലയിൽ അതിന്റെ വിത്തുകൾ പാകി ഇപ്പോൾ അതുമുറ്റത്തു തളിര്ത്തിരിക്കുന്നതു കാണാൻ നല്ല രസം ....കുറച്ചു ദിവസം പിന്നിട്ടാൽ ആ ചെടി എനിക്കു പൂക്കൾ സമ്മാനിക്കും കാത്തിരിക്കയാണ് ഞാൻ

മഴ കയ്ച്ച

ഹോ ...മൊബൈലിലെ ബാറ്റരിതീർന്നപ്പോയാ മഴ പെയ്തതു എന്താ ചെയ്യാ ..മഴ പെയ്തു തീർന്നപ്പോയേക്കും മൊബൈലിൽ ബാറ്ററി ഫുൾ ...നോകി നിന്നില്ലാ .....മുറ്റത്തു കെട്ടി കിടന്ന മഴ വെള്ളം ഒന്നു ക്ലിക്കി ......ഹല്ലാ ..പിന്നെ ...കളി നമ്മളോടോ

'നന്നാരി സർബത്ത്‌'

പ്പോൾ ഞാനും ഹസ്സൻ വി.പി.യും നെല്ലറയുടെ നാട്ടിൽ പാലക്കാട് നിന്നും ഒറ്റപാലം വഴി നാട്ടിലേക് .......ഇടക്ക് കൂട്ടുകാരാന്റെ വീട്ടിൽ കയറി അവൻറെ ഭാര്യാ ഉണ്ടാക്കിയ 'നന്നാരി സർബത്ത്‌' കുടിച്ചു ഇരിക്കയാ ......നല്ല രസം ..നന്നാരി വീട്ടിൽ കാച്ചിയെടുത്തതാ എന്നു പറഞ്ഞപ്പോൾ ഒരു കുപ്പി കയ്യിലും പിടിച്ചു 

യാത്ര വിശേഷം

തീവണ്ടിയുടെ ഇരമ്പുന്ന മൂളക്കവും .തിരമാലയുടെ സംഗീതവും ......കായലിൻറെ നിശബ്ദതയും .....മുക്കുവൻറെ താളത്തിലുള്ള തുഴയലും ......പാലത്തിൻറെ കുലുക്കവും....ആസ്വദിച്ചു കൊണ്ടിരിക്കയാ ....ഇന്നത്തെ വയ്കുന്നേരം ........കടലുണ്ടി പാലത്തിൽ ..

മഴ


മീനചൂടിനു തണുപ്പേകി ആകാശത്തു നിന്നു കാർമേഘ പാളികൾ കരഞ്ഞപ്പോൾ മനസ്സിനുംശരീരത്തിനും ഒരു കുളിർതെന്നൽ ...ഒന്നും നോക്കിയില്ല ......'ബൈക്കെടുത്തു' ചാറ്റൽ മഴകൊണ്ടു ഒന്നു കറങ്ങി വീട്ടിൽ അണഞപ്പോൾ കുഞ്ഞു പെങ്ങൾ ഒന്ന് ക്ലിക്കി ..........അപ്പോയേക്കും തോർത്തു മുണ്ടുമായി പൂമുക വാതിലിൽ ഒരു വളയിട്ടകരം എൻറെ മുന്നിലേക്ക്‌ ..